പുതുവര്‍ഷത്തില്‍ പുതിയ ഇന്നര്‍വെയര്‍ ശ്രേണിയുമായി വി സ്റ്റാര്‍. നിയോ എന്ന പേരിലാണ് പുരുഷന്മാര്‍ക്കുള്ള ഈ ഇന്നര്‍വെയറുകള്‍ വി സ്റ്റാര്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്.
കോവിഡ് കാലയളവില്‍ വി സ്റ്റാര്‍ പൂര്‍ണമായും ശ്രദ്ധ ക്രേന്ദ്രീകരിച്ചത് പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍ നിര്‍മാണത്തിലായിരുന്നു. ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഈ മേഖലയെ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയോടെയാണ് നിയോ ബ്രാന്‍ഡ് ഇന്നര്‍വെയറുകള്‍ അവര്‍ അവതരിപ്പിക്കുന്നത്. ഈ നിരയിലെ ഉല്‍പ്പന്നങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പുതുമ നിറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
''ഇന്നര്‍വെയര്‍ മേഖലയില്‍ ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന് അന്താരാഷ്ട്ര ബ്രാന്‍ഡുകളോട് എങ്ങനെ മത്സരിച്ച് വിജയിക്കാമെന്നു വി സ്റ്റാര്‍ തെളിയിച്ചിരിക്കുന്നു. മാര്‍ക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി നിര്‍മിച്ച നിയോ, പുരുഷന്മാരുടെ മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ സ്വപ്നങ്ങളെ സഫലീകരിക്കുമെന്ന് ഉറപ്പാണ്.' നിയോ ലോഞ്ച് ചെയ്തുകൊണ്ട് വി സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
''പുരുഷന്മാരുടെ ഇന്നര്‍വെയര്‍ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വി സ്റ്റാറിന്റെ യാത്ര നിയോ ഇരട്ടി വേഗത്തിലാക്കും.' വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
ഫാബ്രിക്, കട്ട്, കളര്‍, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകള്‍ പുതുതലമുറയുടെ ഫാഷന്‍ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി പുതുക്കിക്കൊണ്ടാണ് നിയോയുടെ വരവ്. ബ്രീഫ്സും ട്രങ്ക്‌സ് വെസ്റ്റും അടങ്ങുന്നതാണ് ഈ ശ്രേണി. കംഫര്‍ട്ടും ക്വാളിറ്റിയും ഒത്തുചേരുന്ന ഹ്യൂ റോക്‌സ്, എലൈറ്റ്, ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയില്‍ ലഭ്യമാണ്. പ്രീമിയം കോംബ്ഡ് കോട്ടണ്‍, എലാസ്റ്റെയ്ന്‍ സ്ട്രെച്ച് ഫാബ്രിക്, അള്‍ട്ര സോഫ്റ്റ് വെയ്സ്റ്റ് ബാന്‍ഡ് എന്നിവ ഉപയോഗിച്ച്, മൃദുലമായ ഫാബ്രിക്കുകള്‍ കൊണ്ട് നിര്‍മിച്ച നിയോയില്‍ യുവത്വം തുളുമ്പുന്ന പാറ്റേണുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
21 വി സ്റ്റാര്‍ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ദക്ഷിണേന്ത്യയില്‍ ഉടനീളമുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈല്‍സ്, അപ്പാരല്‍ ഔട്ട്ലെറ്റുകളിലും പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും നിയോ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
Content Highlights: V Star launched new innerware series NEO for men