കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് 31നുശേഷം അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ.

കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാൽ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളിൽ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. 

രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിലിലോ തപാലിലോ കവൈസി വിശദാംശങ്ങൾ അയച്ചാൽ മതിയെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

എസ്ബിഐയുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് താഴെപ്പറയുന്ന രേഖകളാണ് വേണ്ടത്.

വ്യക്തികൾ(ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ)

  • പാസ്‌പോർട്ട്
  • വോട്ടേഴ്‌സ് ഐഡി കാർഡ്
  • ഡ്രൈവിങ് ലൈസൻസ്
  • ആധാർ കാർഡ്
  • തൊഴിലുറപ്പ് കാർഡ്
  • പാൻ

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കവൈസി മാനദണ്ഡങ്ങൾ പാലിക്കാനായി രേഖകളും ഫോട്ടോയും നൽകേണ്ടത്. കാലാകാലങ്ങളിൽ കെവൈസി അപ്‌ഡേറ്റ് ചെയ്യുകയുംവേണം. 

എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകൾ പുതുക്കുന്നതിന് ഈ മാർഗരേഖ സ്വീകരിച്ചേക്കും. 

Update details or bank will partially freeze your account after May 31