കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. സ്മാര്‍ട്ട് വെയറബിള്‍ പോര്‍ട്ട്‌ഫോളിയോയിലെ ടൈറ്റന്റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റന്‍ സ്മാര്‍ട്ട്.

ടൈറ്റന്‍ സ്മാര്‍ട്ടിന്റെ പ്രാരംഭ വില 8995 രൂപയാണ്. ഫുള്‍ ടച്ച് ഇമ്മേഴ്‌സീവ് ക്രിസ്റ്റല്‍ ഡിസ്‌പ്ലെ, അലക്‌സ ബില്‍റ്റ് ഇന്‍, 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി, മള്‍ട്ടി സ്‌പോര്‍ട്‌സ് മോഡുകള്‍, നൂറിലധികം വാച്ച് ഫേയ്‌സുകള്‍ എന്നിങ്ങനെ ഒരു നിര ഫീച്ചറുകളുമായാണ് ടൈറ്റന്‍ സ്മാര്‍ട്ട് എത്തുന്നത്. 

ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍, വിഒ2 മാക്‌സ്, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, പീരിയഡ് ട്രാക്കര്‍, സ്ലീപ് ട്രാക്കര്‍, സ്‌ട്രെസ് മോണിറ്റര്‍ എന്നിവയുമുണ്ട്. ഇതിനുപുറമെ പുതിയ വാച്ചില്‍ നോട്ടിഫിക്കേഷന്‍ അലേര്‍ട്ട്, മ്യൂസിക് കണ്‍ട്രോള്‍, കാമറ കണ്‍ട്രോള്‍, വെതര്‍ അലെര്‍ട്ട്, ഹെഡ്രേഷന്‍ അലെര്‍ട്ട് എന്നിവയുമുണ്ട്. 

ഫിറ്റ്‌നസ് അവബോധമുള്ള ആധുനിക ഉപയോക്താക്കള്‍ക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തന മികവും മനോഹരമായ രൂപവും ഒത്തുചേര്‍ന്നതാണ് പുതിയ ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച്.

ഓനിക്‌സ് ബ്ലാക്ക്, ചാര്‍ക്കോള്‍ ബ്ലൂ, ചെസ്റ്റ്‌നട്ട് പിങ്ക് എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള സ്ട്രാപ്പുകളിലാണ് ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്. ടൈറ്റന്‍ സ്മാര്‍ട്ട് വേള്‍ഡ് ആപ്പുമായി കണക്ട് ചെയ്യുന്നതിനും സാധിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 6.0 മുതല്‍ മുകളിലേയ്ക്കും ഐഒഎസ് വേര്‍ഷന്‍ 12.1 മുതല്‍ മുകളിലേയ്ക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി കോംപാറ്റബിളുമാണ്. ഒരിടത്തുതന്നെ എല്ലാ പ്രവര്‍ത്തികളും ട്രാക്ക് ചെയ്യുന്നതിന് ആപ്പ് സഹായിക്കും.