ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന പിന്‍വലിച്ചേക്കും. വ്യാപാരികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കും 12ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി മുതല്‍ നിരക്ക് പരിഷ്‌കരിക്കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ഡിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.

നിലവില്‍ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള ചെരുപ്പുകള്‍ക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18ശതമാനവുമാണ് നികുതി. 

ടെക്‌സ്റ്റൈല്‍ മേഖലയിലെ ജിഎസ്ടി വര്‍ധന ചര്‍ച്ചചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്. ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 

Textile GST hike likely to be rolled back.