അബുദാബി: ഫോബ്‌സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ലാൻഡ്മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും തമിഴ്‌നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനി.
ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്.
രവിപിള്ള (ആർ.പി. ഗ്രൂപ്പ്), ഡോ. ഷംഷീർ വയലിൽ (വി.പി.എസ്. ഹെൽത്ത് കെയർ), കെ.പി. ബഷീർ (വെസ്റ്റേൺ ഇന്റർനാഷണൽ), പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ്), ഫൈസൽ കൊട്ടികോള്ളോൻ (കെഫ് ഹോൾഡിങ്‌സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്പ്) എന്നിവരാണ് മറ്റു മലയാളികൾ.