ജിആർ കുടിശ്ശിക തീർക്കാൻ ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനവദിക്കാൻ കേന്ദ്ര മന്ത്രി സാഭായോഗം തീരുമാനിച്ചു. 

വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് തീരുമാനം ഗുണകരമാകും. നാല് വർഷത്തേക്കാകും മോറട്ടോറിയം അനുവദിക്കുക. 

വോഡാഫോൺ ഐഡിയയുടെ ഓഹരികൾ സർക്കാരിനോ സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികൾക്കോ നൽകാമെന്ന് അറിയിച്ച് മുൻചെയർമാൻ കുമാർ മംഗളം ബിർള കത്തുനൽകിയിരുന്നു. 

ശതകോടീശ്വരനായ ബിർള വോഡാഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഓഗസ്റ്റ് നാലിന് രാജിവെച്ചശേഷമാണ് ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. കുടിശ്ശികയനിത്തിൽ 50,399.63 കോടി രൂപയാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്.