കൊച്ചി: വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കായി ടൈറ്റാന്റെ ആഭരണവിഭാഗമായ തനിഷ്‌ക് റിവാ ആശീര്‍വാദ് എന്നപേരില്‍ പര്‍ച്ചേസ് പ്ലാന്‍ അവതരിപ്പിച്ചു. 

റിവാ ആശീര്‍വാദ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങള്‍ വാങ്ങുന്നതിനും സ്‌പോട്ട് പര്‍ച്ചേസിനേക്കാള്‍ മികച്ചമൂല്യം സ്വന്തമാക്കുന്നതിനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് വാങ്ങല്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീര്‍വാദ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാര്‍ന്ന വിവാഹാഭരണങ്ങള്‍ക്കായി തനിഷ്‌കിന്റെ പ്രത്യേക സബ്-ബ്രാന്‍ഡായി റിവാ ആദ്യമായി അവതരിപ്പിച്ചത് 2017-ലാണ്. വിവിധ സംസ്‌കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ഇന്ത്യന്‍ വിവാഹാഭരണങ്ങള്‍.

പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങള്‍ വാങ്ങുന്നതിനായി ആര്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള പര്‍ച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീര്‍വാദ് അവതരിപ്പിക്കുന്നത്. റിവാ ആശീര്‍വാദിലൂടെ വിവാഹാവസരത്തില്‍ തനിഷ്‌കിന്റെ മികച്ച രൂപകല്‍പ്പനയും ശുദ്ധതയുടെ ഉറപ്പുംനല്കി വധുവിനും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്.

കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോറുകളിലും പര്‍ച്ചേസിന് അവസരം. വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്‌ക് ഈയിടെ ഒരു നിര ഫിജിറ്റല്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.