Tanishqകൊച്ചി: ഇന്ത്യയിലെ ജനപ്രിയ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരില്‍ ആഭരണ ശേഖരം അവതരിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഈ ശേഖരത്തില്‍.

ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശില്‍പ്പികളുടെ കരവിരുതുകള്‍കൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങള്‍ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിലും.

ആഭരണനിര്‍മ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുകയാണ് ഈ ശേഖരത്തില്‍. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങള്‍ അനായാസമായി ഉള്‍ക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത. തനിഷ്‌കിന്റെ ഉത്സവകാല ശേഖരത്തില്‍ കരവിരുതിനൊനൊപ്പം ഏകതയുടെ കാഴ്ചപ്പാടുകളും ഒന്നിച്ചുചേരുകയാണ് ഏകത്വത്തില്‍.

40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്‌ക് സ്റ്റോറുകളിലും www.tanishq.co.in എന്ന തനിഷ്‌ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ശേഖരം ലഭ്യമാണ്.

Tanishq on the launch of its festive collection- EKATVAM