കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയിലിറക്കി. ശുദ്ധമായ സ്വര്‍ണത്തില്‍ പാരമ്പര്യവും ആധുനികതയും ചേര്‍ന്നുള്ള സുന്ദരമായ ആഭരണങ്ങളുടെ ശേഖരമാണ് തനിഷ്കിന്‍റെ ഉത്സാഹ്.

ഇന്ത്യന്‍ പാരമ്പര്യത്തിനൊപ്പം സവിശേഷമായ ആധുനികതയും ഉള്‍ച്ചേര്‍ത്ത് സൂക്ഷ്മായ കരകൗശലവിദ്യകളും വിശദാംശങ്ങള്‍ അടങ്ങിയ രൂപകല്‍പ്പനകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ ആഭരണശേഖരം ഗ്രോത്രരൂപങ്ങളും ആധുനികതയും ഉള്‍ച്ചേരുന്നതാണ്. ആധുനികതയും വൈവിധ്യവും ഇഷ്ടപ്പെടുന്നതും രൂപകല്‍പ്പനയിലെ സൂക്ഷ്മാംശങ്ങളില്‍ താത്പര്യവുമുള്ള ആധുനിക വനിതകള്‍ക്കായാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിഴല്‍രൂപങ്ങളും നൂതനമായ ശൈലിയും നവീനമായ ആവിഷ്ക്കാരവും വഴി പരമ്പരാഗത രൂപങ്ങളെയും ജ്യാമതീയരൂപങ്ങളെയും ആധുനികവത്കരിച്ചിരിക്കുകയാണ് ഉത്സാഹ് ശേഖരത്തില്‍. എടുത്തുനില്‍ക്കുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒട്ടേറെ കരിഗാരി സങ്കേതങ്ങളും ആധുനിക ഫിലിഗ്രീയും സ്റ്റാംപ്, വയര്‍ വര്‍ക്കുകളും ഇനാമല്‍, കല്ലിന്മേലുള്ള ജാലി, ടിക്ലി, റാവ, ബോള്‍ വര്‍ക്കുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണത്തിന്‍റെ തിളക്കം ആഘോഷമാക്കുന്ന വ്യത്യസ്തമായ ഇഴകളും മെടച്ചില്‍ രൂപങ്ങളും ഇവയുടെ പ്രത്യേകതയാണ്.

ഈ വര്‍ഷത്തെ ഉത്സവകാല ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് തനിഷ്ക് സവിശേഷമായ അടുക്കുകളോടെ അവതരിപ്പിക്കുന്ന നെക്ക്പീസുകളാണ് ഈ ശേഖരത്തില്‍ എടുത്തുപറയേണ്ടത്. സൂക്ഷ്മമായ രൂപകല്‍പ്പനയും പാരമ്പര്യവും പഴയകാല രൂപകല്‍പ്പനകളുടെ ഭംഗിയും ആധുനികമായ സൗന്ദര്യബോധവും ഉള്‍ക്കൊള്ളിച്ച് പരമ്പരാഗത കരവിരുതുകള്‍ക്ക് പുതിയ രൂപം നല്കിയിരിക്കുകയാണ്. ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ കാര്യത്തില്‍ എടുത്തുനില്‍ക്കുന്ന ആഭരണങ്ങളാണ് ഇത്. തലമുറകളായി കൈമാറി വരുന്ന സവിശേഷമായ ആഭരണങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതും ദീപാവലിക്കാലത്ത് ഏതു വനിതയ്ക്കും പൂര്‍ണത നല്കുന്നതുമായ ആഭരണശേഖരമാണിത്.

ഓരോ വര്‍ഷവും പ്രത്യേകിച്ച് ദീപാവലിക്കാലത്ത് തനിഷ്ക് മനോഹരമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത് പറഞ്ഞു. ഏറ്റവും പുതിയ ദീപാവലി എഡിറ്റ് ഉത്സാഹ് ആഭരണങ്ങള്‍ അണിയുന്നതിനുള്ള സൗകര്യം പ്രത്യേകം മനസില്‍ക്കണ്ട് തയാറാക്കിയവയാണ്.

ആധുനിക രൂപങ്ങളും പല അലങ്കാരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആഭരണങ്ങളാണ് ഉത്സാഹില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രൂപകല്‍പ്പനയുടെയും കരിഗാരി സങ്കേതങ്ങ ളുടെയും ബുദ്ധിപരമായ സമ്മേളനത്തിലൂടെ മനോഹരമായും വാങ്ങല്‍ശേഷിക്ക് അനുയോജ്യമായ രീതിയിലുമാണ്  ഇവ തയാറാക്കിയിരിക്കുന്നത്. ഉത്സാഹ് ശേഖരത്തിന് 35,000 രൂപ മുതലാണ് വില. ഉത്സാഹ് ആഭരണങ്ങളുടെ ശേഖരം കാണുന്നതിന് www.tanishq.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.