കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2021ല്‍ വന്‍കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. 

5ജി സാങ്കേതിക വിദ്യയോടെ വിലകുറഞ്ഞ ഫോണുകള്‍ ഉടനെ വിപണിയിലെത്തുമെന്നാണ് വിലയിരുത്തല്‍. അതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 20ശതമാനത്തിലേറെ വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 2014ലിലെ വളര്‍ച്ചയെ വിപണി മറികടക്കും. 

2015നുശേഷമാണ് യുഎസിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യമാറിയത്. ചൈനയാണ് ഒന്നാമത്. 2019ല്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച. 2020ലെ കണക്കുകള്‍ ലഭ്യായിട്ടില്ലെങ്കിലും എട്ടുമുതല്‍ പത്തുശതമാനംവരെ വളര്‍ച്ചകുറയുമെന്നാണ് വിലിയരുത്തല്‍. 

5ജി സാങ്കേതിക വിദ്യവരുന്നതോടെ കൂടുതല്‍പേര്‍ പുതിയ ഫോണുകളിലേയ്ക്കുമാറുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. സാധാരണക്കാര്‍ക്കുകൂടി താങ്ങുന്ന വിലയില്‍ ബജറ്റുഫോണുകള്‍ അവതരിപ്പിച്ചായിരിക്കും കമ്പനികള്‍ വിപണി പിടിക്കാന്‍ ശ്രമിക്കുക. നിലവില്‍ ഫീച്ചര്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍പേര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമെന്നും കമ്പനികള്‍ പ്രതീക്ഷിക്കുന്നു.