ന്യൂഡൽഹി: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ജൂലായ്-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാറ്റമില്ലാതെ തുടരും.സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഒന്നാം പാദത്തിൽ പലിശ കുറച്ചുകൊണ്ട് മാർച്ച് 31-ന് രാവിലെ പ്രഖ്യാപനമുണ്ടായെങ്കിലും നോട്ടപ്പിശക് സംഭവിച്ചതാണെന്ന വിശദീകരണത്തോടെ പിൻവലിച്ചു.

ഇന്ധന, പാചക വാതക വിലവർധനയും മറ്റു സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്നതിനിടെ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മൂന്നുമാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പുതുക്കുന്നത്.

table