മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാര്‍ഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരില്‍ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ശിഖര്‍, ഈ സീസണിലെ വിസ്റ്റാറിന്റെ മെന്‍സ്‌വെയര്‍ ഫാഷന്‍ശ്രേണികളുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കും. വിസ്റ്റാറിന്റെ യാത്രയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്ശിഖര്‍ ധവാന്‍ പറഞ്ഞു.

'ശിഖര്‍ ധവാനെ വിസ്റ്റാര്‍ കുടുംബത്തിലേയ്ക്ക് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വിസ്റ്റാര്‍ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ  ഷീല കൊച്ചൗസേപ്പ് പറഞ്ഞു. 'തന്റെ ബാറ്റില്‍ നിന്നും വിരിയുന്ന ഇന്ദ്രജാലം കൊല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യപുരുഷനായി ശിഖര്‍ മാറിക്കഴിഞ്ഞു. മികവും പുതുമകളും തേടിയുള്ള ഞങ്ങളുടെ പ്രയാണത്തില്‍ അദ്ദേഹവുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല!'' 'ലോകകപ്പ് ആവേശച്ചൂട് മൂര്‍ദ്ധന്യത്തില്‍ എത്തിയ ഈ വേളയില്‍, ശിഖര്‍ ധവാനെ പോലെയുള്ള ഒരു താരം വിസ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതിലൂടെ വിസ്റ്റാര്‍ യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ''-വിഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

'എന്തും സാധ്യമാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയെ പ്രതിനിധാനം ചെയ്യാന്‍ ശിഖറിനെ പോലെ വേറൊരാളില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു'' വളര്‍ന്നു വരുന്ന സ്‌പോര്‍ട്‌സ്‌പ്രേമികളായ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫാഷന്‍  ബാന്‍ഡാകാനുള്ള ഒരു സുവര്‍ണാവസരമായാണ് ശിഖര്‍ ധവാനുമൊത്തുള്ള പങ്കാളിത്തത്തെ വിസ്റ്റാര്‍ വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, യുവാക്കളില്‍ ബ്രാന്‍ഡിന്റെ സ്വാധീനം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ശിഖര്‍ ധവാന്‍ ഭാഗമായ ഒരു പരസ്യപ്രചരണം ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലൂടെ വിസ്റ്റാര്‍ ഉടന്‍ തന്നെ ആരംഭിക്കും. 'ശിഖര്‍ ആയിരുന്നു ഞങ്ങളുടെ ഒരേയൊരു ചോയ്‌സ്', വിഗാര്‍ഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ മിഥുന്‍ ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി. 'അതിന്  ഒന്നിലേറെ കാരണങ്ങളും ആയിരുന്നു. ഇക്കാലം കൊണ്ട് ഞങ്ങള്‍ നേടിയെടുത്ത വളര്‍ച്ചയുടേയും, ഞങ്ങളുടെ സ്വപ്നങ്ങളുടേയും ഒരു 'വലുപ്പം' പ്രതിനിധാനം ചെയ്യുവാന്‍ ശിഖറിനെ പോലൊരു താരത്തിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സത്യം പറഞ്ഞാല്‍, ഞങ്ങള്‍ പോലും അറിയാതെ ഞങ്ങള്‍ കാത്തിരുന്ന ഒരു ഫാഷന്‍ പങ്കാളിയേയാണ് വിസ്റ്റാറിന് ശിഖറിലൂടെ ലഭിച്ചത്.'' 'ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം എളുപ്പമായിരുന്നു കാര്യങ്ങള്‍-വിസ്റ്റാര്‍ സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എബ്രഹാം തരിയന്‍ പറഞ്ഞു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള വിപണികളില്‍ ഒരു സജീവസാന്നിദ്ധ്യമായി മുന്നേറുന്ന വിസ്റ്റാര്‍, ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് നഗരങ്ങളിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. മിഡില്‍ ഈസ്റ്റ് വിപണികളിലുള്ള സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുവാനും അതുവഴി കൂടുതല്‍ അന്താരാഷ്ട്രതലങ്ങളിലേയ്ക്ക് ബ്രാന്‍ഡിനെ വളര്‍ത്താനും വിസ്റ്റാര്‍ ലക്ഷ്യമിട്ടിട്ടും-വിസ്റ്റാര്‍ ബിസിനസ്സ് ഹെഡ് മനോജ് നായര്‍ പറഞ്ഞു.

Content Highlights: Shikar Dhawan World Cup Cricket V Star Mens Inner Wear