ന്യൂഡൽഹി: തടസ്സമില്ലാതെ ഇടപാട് നടത്താൻ സെപ്റ്റംബർ 30ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു.  

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോർഡ് നേരത്തെതന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ തിയതി നീട്ടിനൽകുകുയംചെയ്തിരുന്നു.

വ്യത്യസ്തരീതികളിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാം.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി:

1) ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക-incometax.gov.in/iec/foportal

2) പോര്‍ട്ടലില്‍ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക

3) പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക

4) ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക

5) ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തിയശേഷം നടപടി പൂർത്തിയാക്കും.

എസ്.എം.എസ് വഴി ബന്ധിപ്പിക്കാന്‍-

രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നും യുഐഡിപാന്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാന്‍ ( 12 അക്ക ആധാര്‍ നമ്പര്‍), സ്‌പേസ് (10 അക്ക പാന്‍ നമ്പര്‍) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക

ആധാര്‍ പാനുമായി സ്വമേധയാ ബന്ധിപ്പിക്കാന്‍-

നിങ്ങളുടെ പാന്‍ കാര്‍ഡിനായുള്ള ഏറ്റവും അടുത്തുള്ള സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക. അനെക്‌സർ-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികള്‍ സമര്‍പ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നല്‍കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.

Content Highlights: september 30 set as deadline for linking pan with aadhar;sebi warns