ന്യൂഡല്‍ഹി: രാജ്യത്തുനിന്നുള്ള മസ്തിഷക ചോര്‍ച്ച തടയാന്‍ മോദി സര്‍ക്കാര്‍ ഗവേഷണങ്ങള്‍ക്കുള്ള ഗ്രാന്‍ഡ് വര്‍ധിപ്പിക്കുന്നു.

പിഎച്ച്ഡി ഉള്‍പ്പടെയുള്ള ഗവേഷണ പദ്ധതികള്‍ക്ക് പ്രതിമാസം 70,000 രൂപമുതല്‍ 80,000 രൂപവരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് പദ്ധതി. 

മികച്ച സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ലഭിച്ച് വിദേശത്തേയ്ക്ക് പോകുന്നവരെ രാജ്യത്തുതന്നെ പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. 

പ്രതിമാസ സ്‌കോളര്‍ഷിപ്പിന് പുറമെ രണ്ട് ലക്ഷം രൂപ വാര്‍ഷിക ഗ്രാന്റും നല്‍കും. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കായി ഇതിനുവേണ്ടി 1,650 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 

ഇതിന്റെ ഭാഗമായി പ്രധാന്‍മന്ത്രി റിസര്‍ച്ച് ഫെല്ലോഷിപ്പ് പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനല്‍കി. 

ഐഐടി, ഐസര്‍, എന്‍ഐടി തുടങ്ങിയ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ ഉള്‍പ്പടെയുള്ള ഗവേഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

പ്രതിമാസ സ്‌കോളര്‍ഷിപ്പിന് പുറമെ രണ്ട് ലക്ഷം രൂപ വാര്‍ഷിക ഗ്രാന്റും നല്‍കും. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കായി ഇതിനുവേണ്ടി 1,650 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 

ബിടെക്, ഇന്റഗ്രേറ്റഡ് എംടെക്, സയന്‍സ്, ടെക്‌നോളജി വിഷയങ്ങളില്‍ എംഎസ് സി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കോ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കോ അപേക്ഷിക്കാം. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ 70,000 രൂപവീതവും മൂന്നാമത്തെവര്‍ഷം 75,000 രൂപയും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 80,000 രൂപവീതവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

ഗവേഷണത്തിന്റെ ഭാഗമായി അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളിലുംമറ്റും പ്രബന്ധം അവതരിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി രണ്ട് ലക്ഷംരൂപയുടെ വാര്‍ഷിക ഗ്രാന്റും ഇതിനുപുറമെ ലഭിക്കും.