റിലയൻസ് ഗ്രൂപ്പ് സ്ഥാപനമായ റിലയൻസ് ന്യൂ എനർജി സോളാർ, സ്‌റ്റെർലിങ് ആൻഡ് വിൽസൺ സോളാറിൽ 1840 കോടി രൂപ നിക്ഷേപം നടത്തും. 

സെറ്റർലിങ് ആൻഡ് വിൽസൺ സോളാറിന്റെ 4.91 കോടി ഓഹരികൾ ഇതോടെ റിലയൻസിന്റെ സ്വന്തമാകും. 25.9ശതമാനമാകും ഓഹരി വിഹിതം. 

ഓഹരിയൊന്നിന് 375 രൂപ നിരക്കിലാണ് ഓപ്പൺ ഓഫർവഴി റിലയൻസ് ഓഹരികൾ ഏറ്റെടുക്കുക. വാർത്ത പുറത്തുവന്നതോടെ സ്‌റ്റെർലിങ് ആൻഡ് വിൽസൺ സോളാറിന്റെ ഓഹരി വില 421 നിലവാരത്തിലെത്തി. 

പുനരുപയോഗ ഊർജമേഖലയിൽ വൻപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഏറ്റെടുക്കൽ. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ റിലയൻസ് യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇസിയെ ഏറ്റെടുത്തിരുന്നു.