തകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി.

250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഫാഷൻ-ലൈഫ്‌സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. 

ആഗോള പട്ടികയിൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാംസ്ഥാനം. ആമസോൺഡോട്ട്‌കോം രണ്ടാംസ്ഥാനത്തുമുണ്ട്. യുഎസിലെതന്നെ കോസ്റ്റ്‌കോ മൊത്തവ്യാപാര കോർപറേഷനാണ് മൂന്നാംസ്ഥാനത്ത്. ജർമനിയിലെ ഷ്വർസ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം. ആദ്യപത്ത് സ്ഥാനങ്ങളിൽ യുഎസിൽനിന്നുള്ള ഏഴ് റീട്ടെയിലർമാരുണ്ട്. 

അതിവേഗംവളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്. 

Reliance Retail second-fastest growing retailer in world