മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് സൗദി അറേബ്യയിൽനിന്ന് 9555 കോടി രൂപയുടെ നിക്ഷേപം.

റിലയൻസ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികൾക്കായി സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്.

സ്വകാര്യ നിക്ഷേപകമ്പനികളായ സിൽവർ ലേക്ക്, കെ.കെ.ആർ, ജനറൽ അറ്റ്‌ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയിൽനിന്നായി റിലയൻസ് റീട്ടെയിൽ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ജിയോ പ്ലാറ്റ്ഫോമിൽ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികൾ എടുത്തിരുന്നു.