മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന ഫ്യൂച്ചർ ഗ്രൂപ്പിന് ആശ്വാസമായി റിലയൻസിന്റെ തീരുമാനം. ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ കാലാവധി ആറുമാസംകൂടി നീട്ടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

24,713 കോടി രൂപയ്ക്ക് ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള തീരുമാനം കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ചൊവാഴ്ച ഹർജി പരിഗണിച്ച ട്രിബ്യൂണൽ വിധിപറയാൻ കേസ് മാർച്ച് 15ലേയ്ക്കുമാറ്റി. 

ബിഗ് ബസാർ ഉൾപ്പടെയുള്ള സ്റ്റോറുകളുടെ ചില മെട്രോ നഗരങ്ങളിലെ വാടകക്കരാറുകൾ ഇതിനകം ഫ്യൂച്ചർ ഗ്രൂപ്പിൽനിന്ന് റിലയൻസിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

2020 ഓഗസ്റ്റ് 29നാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ റിലയൻസ് തീരുമാനിച്ചത്. ഇതിനെതിരെ സിങ്കപൂരിലെ ആർബിട്രേഷൻ കോടതിയിൽനിന്ന് ആമസോൺ അനുകൂല വിധിനേടിയതോടെ ഇടപാട് പ്രതിസന്ധിയിലായി. 

Reliance Industries to back Future Retail’s operations