മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും അതിന്റെ യൂണിറ്റായ റിലയന്‍സ് ടെലികോമിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിക്കുന്നത് 19.34 കോടി രൂപ മാത്രം.

144 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയൂം തുകമാത്രം അവശേഷിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

അനില്‍ അംബനിയുടെ നേതൃത്വത്തലുള്ള കമ്പനി 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 

പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിക്കുന്ന തുകയുടെ വിവരങ്ങള്‍ നല്‍കിയത്. 

119 ബാങ്ക് അക്കൗണ്ടുകളിലായി ആര്‍കോമിന് 17.86 കോടി രൂപയാണ് ഉള്ളത്. 25 അക്കൗണ്ടുകളിലായി റിലയന്‍സ് ടെലികോമിന് 1.48 കോടിയുമാണ് അവശേഷിക്കുന്നത്.