മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തി. 

നിലവില്‍ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തില്‍ ഉള്‍പ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയര്‍ത്തിയത്. മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതില്‍നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വായ്പ തിരിച്ചടവ് മുടങ്ങുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് കിട്ടാക്കടത്തിന്റെ വിവിധ വിഭാഗങ്ങളില്‍ അക്കൗണ്ടുകളെ ഉള്‍പ്പെടുത്തുക. സ്റ്റാന്റേഡ്, സബ്സ്റ്റാന്റേഡ്, ഡൗട്ട്ഫുള്‍-എന്നിങ്ങനെയാണ് തിരിച്ചടവ് വൈകുന്നതിനനുസരിച്ച് അക്കൗണ്ടുകളെ തരംതിരിച്ചിരുന്നത്. 90ദിവസത്തിലേറെ അടവ് മുടങ്ങിയാല്‍ സ്റ്റാന്റേഡ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. 

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ചുള്ള തിയതികളില്‍ വ്യത്യാസം വരുത്തിയത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.