മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. 

നിക്ഷേപ പോർട്ട്‌ഫോളിയോകളുടെ വർഗീകരണം, മൂല്യനിർണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി ആർബിഐ കണ്ടെത്തിയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. 

ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐയുടെ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള വീഴ്ചക്കാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.

RBI fines ICICI Bank with Rs3 crore for contravention of some rules