റെയിൽവെ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭിക്കുക. 

നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്. സ്മാർട്ട്‌ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം. 

ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്. 

നിരക്ക്:
ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി - 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ

RailTel launches prepaid Wi-Fi service in 4,000 stations, first 30 mins free