കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡറിന് വില 1623 രൂപയിലെത്തി. ഓഗസ്റ്റ് ഒന്നിന് 72.50 രൂപയാണ് 19 കിലോവരുന്ന വാണിജ്യ എൽ.പി.ജി.ക്ക് കൂട്ടിയത്. നേരത്തേ 1550.50 രൂപയായിരുന്നു വില. അഞ്ചുകിലോയുടെ സിലിൻഡറിന് 21 രൂപ വർധിച്ച് 454 രൂപയായി.

ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ സിലിൻഡറിന് വില 841.50 രൂപയിൽ തുടരും. ജൂലായ് ഒന്നിന് ഗാർഹിക സിലിൻഡറിന്റെ വില 25.50 രൂപയും വാണിജ്യ സിലിൻഡറിന് 84.50 രൂപയും വർധിപ്പിച്ചിരുന്നു. ഈവർഷം ഇതുവരെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 140 രൂപ വർധിപ്പിച്ചു.

വാണിജ്യ സിലിൻഡറിന് 300 രൂപയിലധികവും വർധിച്ചു. ഫെബ്രുവരിയിൽമാത്രം ഗാർഹിക എൽ.പി.ജി.ക്ക് മൂന്നുതവണകളിലായി 100 രൂപ കൂട്ടി.