തൃശ്ശൂർ: ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനുേശഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും.

ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ചാർജുണ്ട്. പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഇൗടാക്കും.

പണം നിക്ഷേപനിരക്ക
ബേസിക് സേവിങ്സ്‌ ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാർജ് ഇൗടാക്കില്ല. ബേസിക് സേവിങ്സ്‌ ഒഴികെയുള്ള സേവിങ്സ്‌ ബാങ്ക് അക്കൗണ്ട്, കറന്റ്‌ അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത്‍ 25 രൂപയോ ഇൗടാക്കും.

ആധാർ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നൽകണം. ഇത് ഒാരോ ഇടപാടിനും 20 രൂപ മുതലായിരിക്കും.

മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്‌ഫർ എന്നിവയ്ക്കും പണം ഇൗടാക്കുമെന്നും സർക്കുലറിൽ പറയുന്നു.

എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉൾപ്പെടുത്താതെയുള്ള ചാർജാണ് തപാൽ ബാങ്ക് സർക്കുലറിൽ കാണിച്ചിട്ടുള്ളത്. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.