മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് സ്‌മോൾ ക്യാപ് ഫണ്ട് എൻഎഫ്ഒ വഴി 578 കോടി രൂപ സമാഹരിച്ചു. എൻഎഫ്ഒയ്ക്ക് 37000ലധികം അപേക്ഷകൾ ലഭിച്ചു. 

സ്‌മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധമായ ഉപകരണങ്ങളിൽ പ്രധാനമായും നിക്ഷേപം നടത്തി ദീർഘകാല മൂലധന നേട്ടം കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി സ്മോൾ ക്യാപ് 100 ടോട്ടൽ റിട്ടേൺ ഇൻഡെക്‌സ് ആണ്. 

പിജിഐഎം ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ടിന്റെ നിലവിലുള്ള ഓഫറിലെ സബ്‌സ്‌ക്രിപ്ഷനുകൾ പരിമിതപ്പെടുത്താനുംതീരുമാനിച്ചിട്ടുണ്ട്. അനിരുദ്ധ നഹ, കുമരേഷ് രാമകൃഷ്ണൻ, രവി അടുക്കിയ എന്നിവരാണ് ഫണ്ട് മാനേജർമാർ.