മീപ ദിവസങ്ങളിൽ വർധനയുണ്ടാകില്ലെന്ന് സൂചന നൽകി ഏറെക്കാലത്തിനുശേഷം പെട്രോൾ, ഡീസൽ വിലകൂടാത്ത ഒരുദിവസം വന്നെത്തി. ആഗോള വില വിശകലനംചെയ്തശേഷമെ ഇനിയൊരു വർധനവുണ്ടാകൂ എന്നാണ് എണ്ണ വിപണന കമ്പനികളിൽനിന്നുള്ള സൂചന. 

ആഗോള വിപണിയിൽ അംസ്‌കൃത എണ്ണവില ബാരലിന് 77 ഡോളർ കടന്നശേഷം നേരിയതോതിൽ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികൂടി ജനങ്ങൾക്കുമേൽ പതിച്ചപ്പോൾ രാജ്യത്തെ എല്ലായിടങ്ങളിലും 100 രൂപയിലധികമായി ഒരു ലിറ്റർ പെട്രോൾ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 100.56 രൂപ നൽകണം ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ. ഡീസലിനാകട്ടെ 89.62 രൂപയും. 

രാജ്യത്തൊരിടത്തും വെള്ളിയാഴ്ച ഇന്ധനവില കൂടിയിട്ടില്ല. മെയ് ഒന്നിന് ലിറ്ററിന്(ഡൽഹി) 90.40 രൂപയിൽനിന്നാരംഭിച്ച പെട്രോൾ വിലയാണ് 100 കടന്നിരിക്കുന്നത്. 69 ദിവസംകൊണ്ടുണ്ടായ വർധന 10.16 രൂപ. ഡീസൽ വിലയാകട്ടെ ലിറ്ററിന് 8.89 രൂപ കൂടി 89.62 രൂപയിലുമെത്തി. 

വിലയിൽ അടുത്തദിവസങ്ങളിൽ നേരിയ കുറവുണ്ടായാക്കാം. അതേസമയം, ഈ ആശ്വാസദിനങ്ങൾ എത്രനീളും എന്നകാര്യത്തിൽ സംശയത്തിന് വകയില്ല. 100ലെത്തിയതിന്റെ പ്രധാനകാരണം ആഗോള വിലയിലെ വർധനവല്ല, രാജ്യത്തെ നികുതി വർധനവാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ ചാഞ്ചാട്ടംപോലും പൊതുജനത്തിനുമേൽ ഇനിയും ആഘാതമുണ്ടാക്കും.