തൃശ്ശൂര്‍: എക്‌സൈസ് തീരുവ കുറച്ച് ഒരുമാസം പിന്നിടുംമുമ്പേ േെപട്രാള്‍ ഡീസല്‍ വില പഴയനിരക്കിലേക്ക്. ഒരുമാസത്തിനിടെ ഒന്നരരൂപയിലധികമാണ് കൂടിയത്.

ഒക്ടോബര്‍ നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്. അതുവഴി കേരളത്തില്‍ ലിറ്ററിന് രണ്ടുരൂപയിലധികം കുറഞ്ഞിരുന്നു. ഇതിനുശേഷം അഞ്ചുദിവസം ഇന്ധനവില ഉയരാെത നിന്നു. പിന്നീട് അഞ്ചും പത്തും പൈസ വീതം ഉയര്‍ന്നു.

തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയും കൂടി. ഈ നില തുടര്‍ന്നാല്‍ എക്‌സൈസ് തീരുവ ഒഴിവാക്കുംമുന്പത്തെ നിലയിലേക്ക് ഇന്ധനവില വൈകാതെ എത്തിയേക്കും.

5-10-2017, 6-11-2017

ജില്ല- പെട്രോള്‍- ഡീസല്‍- പെട്രോള്‍- ഡീസല്‍

തിരുവനന്തപുരം 72.15 61.09 73.50 63.27

കൊല്ലം 72.97 62.41 74.32 63.68

പത്തനംതിട്ട 71.46 61.25 73.09 62.63

ആലപ്പുഴ 71.01 60.91 72.58 62.35

കോട്ടയം 70.98 60.82 72.50 62.28

ഇടുക്കി 71.25 61.05 73.03 62.74

എറണാകുളം 71.25 61.05 72.22 62.08

തൃശ്ശൂര്‍ 71.25 61.05 72.74 62.47

പാലക്കാട് 71.36 61.18 72.85 62.14

മലപ്പുറം 71.36 61.18 72.82 62.14

കോഴിക്കോട് 71.05 60.89 72.55 62.23

വയനാട് 71.66 61.04 73.21 62.92

കണ്ണൂര്‍ 73.36 62.85 74.97 64.34

കാസര്‍കോട് 71.58 61.38 73.01 62.77.