ടപ്പ് സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ പ്രമുഖ ഫിൻടെക് സ്ഥാപനമായ പേടിഎമ്മിന്റെ അറ്റനഷ്ടം 11 ശതമാനംവർധിച്ച് 482 കോടി രൂപയായി. ജൂണിൽ അവസാനിച്ച പാദത്തെ അപേക്ഷിച്ച് 28ശതമാനമാണ് നഷ്ടത്തിലുണ്ടായ വർധന. അതേസമയം, വരുമാനം 64ശതമാനംകൂടി 1,090 കോടി രൂപയുമായി. 

വാണിജ്യം, ക്ലൗഡ് സേവനം എന്നീമേഖലകളിൽനിന്നുള്ള വരുമാനം 47ശതമാനംകൂടി 244 കോടി രൂപയുയായി. സാമ്പത്തിക സേവനമേഖലയിൽനിന്നുള്ള വരുമാനത്തിൽ 69ശതമാനം വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈയിനത്തിൽ 843 കോടി രൂപയാണ് ലഭിച്ചത്. 

യുപിഐ ഒഴികെയുള്ള പണമിടപാടിൽ 52ശതമാനം വർധനവുണ്ടായതായി കമ്പനി പറയുന്നു. ധനകാര്യമേഖലയിൽ മൂന്നിരട്ടി വർധനവാണുണ്ടായത്. കമ്പനിയുടെ മൊത്തംചെലവ് 32ശതമാനം വർധിച്ച് 825.7 കോടിയായി ഉയർന്നു. വാർഷിക കണക്കുപ്രകാരം മുൻവർഷം ഇത് 626 കോടി രൂപയായിരുന്നു. 

ലിസ്റ്റിങ് ദിനത്തിലുൾപ്പെടെയുള്ള ഇടിവിനുശേഷം കമ്പനിയുടെ ഓഹരി വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിപ്പുണ്ടായി. 1271.25 നിലവാരംവരെ താഴ്ന്ന ഓഹരി 2.5ശതമാനത്തോളം ഉയർന്ന് 1782 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ്‌ചെയ്തത്. 

Paytm Q2 results: Net loss widens to Rs 482 cr.