നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത.

അതേസമയം, ടോൾ വരുമാനത്തിൽ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഐസിആർഎ റേറ്റിങ്‌സിന്റെ കണക്കുപ്രകാരം മുൻ സാമ്പത്തിക വർഷം ടോൾ ഇനത്തിൽ 26,000 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 

2021 സാമ്പത്തിക വർഷം ടോൾ വരുമാനത്തിൽ റെക്കോഡ് വർധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എൻടിപിസി, ഒഎൻജിസി തുടങ്ങിയ വൻകിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോൾ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണൽ ഹൈവേ അതോറിറ്റി. 

ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകൾക്കായി 2022 സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.