കൊച്ചി: എന്‍എഫ്ടി ഉത്സവത്തിന് കൊച്ചികൂടി വേദിയാകുന്നു. കോണ്‍ഫ്രറന്‍സ്, കലാപ്രദര്‍ശനം എന്നിവ ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഡിസംബര്‍ 18 മുതല്‍ ന്യൂ ഗ്രാന്‍ഡ് ഹയാത്തിലാണ് നടക്കുന്നത്. 

എന്‍എഫ്ടി മേഖലയിലെ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ബ്രേക്കൗട്ട് സെഷനുകള്‍, ശില്പശാല തുടങ്ങിയവയും ഉണ്ടാകും.

കുനാല്‍ കപൂര്‍ ഉത്സവത്തിന് തിരിതെളിയിക്കും. വസീര്‍എക്‌സ് എന്‍എഫ്ടി സഹസ്ഥാപകന്‍ വിശാഖ സിങ്, കേരള സംസ്ഥാന ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം.തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാരെ എന്നിവര്‍ പങ്കെടുക്കും. 

ഡിജിറ്റല്‍ ആര്‍ട് ഗ്യാലറിയും ആര്‍ട് എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിഷ്വല്‍ ആര്‍ട്‌സ്, ത്രീ ഡി വീഡിയോ, മോഷന്‍ ഗ്രാഫിക്‌സ്, ആനിമേഷന്‍, ഫോട്ടോഗ്രഫി തുടങ്ങിയവയും ദര്‍ശിക്കാം.