പുതുക്കിയ ആദായനികുതി റിട്ടേൺ ഇ-ഫയലിങ് പോർട്ടൽ പുറത്തിറക്കി. എളുപ്പത്തിൽ നികുതി കണക്കാക്കാനും ഫയൽ ചെയ്യാനുമുള്ള സൗകര്യം പോർട്ടലിലുണ്ട്. ഇതൊടപ്പം ഐടിആർ ഫയൽചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും അവതരിപ്പിച്ചിട്ടുണ്ട്.

വിശദാംശങ്ങൾ അറിയാം

 • നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം.
 • റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും.
 • ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്‌ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും.
 • ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും. ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും.
 • ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ) ഐടിആർ 2(ഓഫ്‌ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക. 
 • ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും. 
 • ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം  മുൻകൂറായി പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.
 • ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെതന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. 
 • അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനം. 
 • ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യം.
 • ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും.