നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. പുലർച്ച് 12 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക.

സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർബിഐയുടെ അറിയിപ്പിൽ പറയുന്നു. അതേസമയം, ആർടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ 18ന് ആർടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കും. 

നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും. 

NEFT service won't be available on May 23 during these hours.