മുംബൈ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു. നവംബറില്‍ എട്ട് ശതമാനമാണ് വര്‍ധന.

ഒക്ടോബറില്‍ അവസാനിച്ച മാസത്തില്‍ 22.23 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. നവംബര്‍ അവസാനത്തോടെ ഇത് 24.03 ലക്ഷം കോടി രൂപയായി. 

ലിക്വിഡ് ഫണ്ടിലാണ് നവംബറില്‍ കാര്യമായ നിക്ഷേപമെത്തിയത്. ഓഹരി അധിഷ്ഠിത ഫണ്ടിലും ടാക്‌സ് സേവിങ് ഫണ്ടിലും കാര്യമായ നിക്ഷേപമെത്തിിയതായി ആംഫി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

1.36 ലക്ഷം കോടി രൂപയാണ് ലിക്വിഡ് ഫണ്ടിലെത്തിയത്. 8,400 കോടി ടാക്‌സ് സേവിങ് ഫണ്ട് ഉള്‍പ്പടെയുള്ള ഓഹരി അധിഷ്ഠിത ഫണ്ടുകളിലും 215 കോടി ബാലന്‍സ്ഡ് ഫണ്ടിലും നിക്ഷേപമായെത്തി. 

മൊത്തം 1.42 ലക്ഷം കോടി രൂപയാണ് നവംബറില്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തയത്. 

content highlight: Mutual funds' asset base rises 8% to Rs 24 lakh crore till Nov-end