കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് ശാഖകളിലെ അക്കൗണ്ടില്‍നിന്നായി നെറ്റ് ബാങ്കിങ്ങിലൂടെ രണ്ട് സഹകരണസ്ഥാപനങ്ങളുടെ 22 ലക്ഷത്തോളം രൂപ ചോര്‍ന്നു. ഇത് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനില് നിക്ഷേപിച്ചതായി സംശയമുയര്‍ന്നിട്ടുണ്ട്. സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബേഡഡുക്ക, ചെങ്കള എന്നിവിടങ്ങളിലെ സഹകരണസ്ഥാപനങ്ങളുടെ പണമാണ് ചോര്‍ന്നത്. എസ്.ബി.ഐ.യുടെ തായലങ്ങാടി ശാഖയില്‍നിന്ന് ജനുവരി നാലിന് ബേഡഡുക്കയിലെ സ്ഥാപനത്തിന്റെ 5.87 ലക്ഷം രൂപയും സിവില്‍ സ്റ്റേഷന് ശാഖയില്‍നിന്ന് ആറ്, എട്ട് തീയതികളിലായി ചെങ്കളയിലെ സ്ഥാപനത്തിന്റെ 16.95ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ബേഡഡുക്കയിലെ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ഡല്‍ഹിയിലെ ഒരു ശാഖയിലേക്കാണ് പണം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്.ടി.ജി.എസ്.) മുഖേന രണ്ടുതവണയായി മാറ്റപ്പെട്ടത്.
സഹകരണസ്ഥാപന സെക്രട്ടറിക്ക് മൊബൈലില്‍ സന്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിറ്റ്കോയിന് ഇടപാടു നടത്തുന്ന ആളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ ശരിയായ ഇടപാടുകാരനാണെന്നും localbitcoins.com എന്ന സൈറ്റിലൂടെ ഇടപാടുനടത്തുന്നയാളാണെന്നും കണ്ടെത്തി.
ഇയാള്‍ നിശ്ചിത എണ്ണം ബിറ്റ്കോയിന് വില്‍പ്പന നടത്തിയപ്പോള്‍ പണം ഈ അക്കൗണ്ടിലേക്ക് വരികയായിരുന്നു. ഇത് ബേഡഡുക്കയിലെ സ്ഥാപനത്തിന്റെ എസ്.ബി.ഐ.യിലെ അക്കൗണ്ടില്‍നിന്ന് നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറ്റംചെയ്യുകയായിരുന്നുവെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇത് ആര് ചെയ്തുവെന്നാണ് കണ്ടെത്താനുള്ളത്. അജ്ഞാതന്‍ ഹാക്കിങ്ങിലൂടെ സൈറ്റില്‍ നുഴഞ്ഞുകയറി പണം മാറ്റുകയായിരുന്നുവെന്ന് കരുതുന്നു.
പോലീസിന്റെ നിര്‍ദേശപ്രകാരം ഐ.സി.ഐ.സി.ഐ. ഇടപാടുകാരന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ ആറുലക്ഷത്തോളം രൂപയുള്ളതായാണ് വിവരം. ബിറ്റ്കോയിന് വില്‍പ്പന നടത്തി കിട്ടിയ പണമാണെങ്കില്‍ ഇത് പിടിച്ചെടുക്കാന്‍ കഴിയാതെവന്നേക്കും.
ചെങ്കളയിലെ സ്ഥാനപത്തിന്റെ പണം ഉത്തരേന്ത്യയിലുള്ള ആക്സിസ് ബാങ്കിന്റെ ശാഖയിലെ ഒരു അക്കൗണ്ടിലേക്കും എസ്.ബി.ഐ.യുടെ തന്നെ മറ്റൊരു ശാഖയിലെ അക്കൗണ്ടിലേക്കുമാണ് പോയതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയും അക്കൗണ്ടില്‍ പണമുണ്ട്. ഇവയും മരവിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കും ബിറ്റ്കോയിന് വിറ്റുകിട്ടിയ പണമാണെന്ന് കരുതുന്നു.
ഈ കേസില്‍ ആറ്, എട്ട് തീയതികളിലായി മൂന്നുതവണയായാണ് സഹകരണസ്ഥാപനത്തില്നിന്ന് പണം പിന്‍വലിച്ചത്. ആറാം തീയതി ശനിയാഴ്ചയായതിനാല്‍ ഉച്ചവരെയേ സ്ഥാപനം പ്രവര്‍ത്തിച്ചുള്ളൂ. അന്ന് പണം പിന്‍വലിച്ച കാര്യം അറിഞ്ഞില്ല. അടുത്ത പ്രവൃത്തിദിവസമായ തിങ്കളാഴ്ച രണ്ടുതവണകൂടി തുടര്‍ച്ചയായി പിന്‍വലിക്കപ്പെട്ടപ്പോള്‍ ശ്രദ്ധയില്‍പ്പെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം സഹകരണ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന അജേയ്യ മോഹന്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്:
1. എല്ലാ ഇന്റര്‍നെറ്റ് കോര്‍പ്പറേറ്റ് അക്കൗണ്ടുകളിലും ഒറ്റത്തവണ പാസ്വേഡ് ലഭ്യമാക്കി ഇടപാടുകള്‍ നടത്തുന്നവിധം ക്രമീകരിക്കണം.
2. ഇതിന് സോഫ്റ്റ്വെയര് ദാതാവിന്റെ സേവനം വേണമെങ്കില്‍ വാങ്ങണം.
3. ഇത് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതുമൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണസമിതിയും ചീഫ് എക്സിക്യൂട്ടീവും ഉത്തരവാദിയായിരിക്കും.
4. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് അതത് ജില്ലാ രജിസ്ട്രാര്‍മാര്‍ പരിശോധിക്കണം.