മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു.  

മൂന്നു മുതല്‍ ആറുമാസംവരെയുള്ള ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഡെറ്റ് പദ്ധതി എന്നനിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫര്‍  ഒക്ടോബര്‍ ആറിന് അവസാനിക്കും.

  • ഉയര്‍ന്ന റേറ്റിങ് ഉള്ള (എഎഎ/ എ പ്ലസ് റേറ്റിങ്) പദ്ധതികളിലാവും ഇതിന്റെ മുഖ്യ നിക്ഷേപം.
  • ഹ്രസ്വ കാലത്തേക്കുള്ള പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനത്തിനുള്ള സാധ്യത
  • മികച്ച ലിക്വിഡിറ്റി

മുന്നു മുതല്‍ ആറു മാസം വരെ ദൈര്‍ഘ്യമുള്ള കടപത്ര, മണി മാര്‍ക്കറ്റ് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയര്‍ന്ന റേറ്റിങുള്ളവയ്ക്ക് (എഎഎ, എ1 പ്ലസ്) മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലാകും ഫണ്ട് നിക്ഷേപം നടത്തുക. 

നിഫ്റ്റി അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഡെറ്റ് ഇന്‍ഡക്സ് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. 

പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. 
പദ്ധതി 2020 ഒക്ടോബര്‍ എട്ടു മുതല്‍ തിരിച്ചു വാങ്ങലിനും പുനര്‍ വില്‍പനയ്ക്കും ലഭ്യമാകും.

Mirae asset ultra short term fund NFO