മുംബൈ: മിറേ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍സ് ഇന്ത്യ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് സ്‌കീം 'മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട്' അവതരിപ്പിച്ചു. 

ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫര്‍ മാര്‍ച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോര്‍പ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാര്‍ക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജര്‍ ഫിക്‌സഡ് ഇന്‍കം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും.

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ടി-ബില്ലുകള്‍, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടില്‍ എക്‌സിറ്റ് ലോഡ് ഇല്ല.

Mirae Asset launches Mirae Asset Corporate Bond Fund