മുംബൈ: മിറൈ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ രാജ്യത്തെ ആദ്യ ഇഎസ്ജി ഇടിഎഫ് ആയ മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇടിഎഫും രാജ്യത്തെ ആദ്യ ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടായ മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു. 

മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇടിഎഫില്‍ നിക്ഷേപിക്കുന്നതായിരിക്കും മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ട്.

ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 27 ന് ആരംഭിച്ചു. നവംബര്‍ പത്തു വരെ അപേക്ഷിക്കാം. നിഫ്റ്റി 100 ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡെക്സ് ആയിരിക്കും അടിസ്ഥാന സൂചിക. 

പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മേഖലകളില്‍ മികച്ച പ്രകടനമുള്ള കമ്പനികള്‍ ഉള്‍പ്പെട്ടതാണ് സൂചിക.