മുംബൈ: മിറെ അസറ്റ് ഇന്‍വെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളില്‍ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു.

2020 നവംബര്‍ 25-ന് ആരംഭിച്ച പദ്ധതി ഓഫര്‍ ഡിസംബര്‍ നാലിന് അവസാനിക്കും. ഹര്‍ഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക.

5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാന്‍ അവസരമുണ്ട്. 

സവിശേഷതകള്‍:

  • ഇന്ത്യയില്‍ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി നിക്ഷേപംനടത്തും. 
  • അസറ്റ് മാനേജുമെന്റ് കമ്പനികള്‍, ലൈഫ്-നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, ബ്രോക്കിങ് കമ്പനികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍, ഫിന്‍ടെക്കുകള്‍ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും.
  • ഉയര്‍ന്ന വളര്‍ച്ചയും ഉയര്‍ന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മല്‍സരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
  • വലിയ 250 കമ്പനികളില്‍ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികള്‍ക്കാണുള്ളത്.
  • ഇന്ത്യന്‍ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയില്‍ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെര്‍ഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.