രാജ്യത്ത് സിൽവർ ഇടിഎഫിന് അനുമതി നൽകിയതോടെ നിരവധി മ്യൂച്വൽ ഫണ്ട് കമ്പനികൾ ഓഫർ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചു.

ആദിത്യ ബിർള സൺലൈഫ്, നിപ്പോൺ ഇന്ത്യ, മിറ അസറ്റ് തുടങ്ങിയവയാണ് സിൽവർ ഇടിഎഫ് തുടങ്ങാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞമാസമാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സിൽവർ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. 

സ്വർണത്തെപ്പോലെ വെള്ളിയിലും നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകർക്ക് കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്. പണലഭ്യത ഉറപ്പുവരുത്താന്‍ നിക്ഷേപത്തിന്റെ ചെറിയൊരുഭാഗം ഡെറ്റ് പദ്ധതികളിലും നിക്ഷേപിക്കും. വാങ്ങൽ, വിൽക്കൽ നടപടികൾ എളുപ്പമാക്കുന്നതിന് സിൽവർ ഇടിഎഫിന്റെ യൂണിറ്റുകൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇതോടെ വിപണി സമയത്ത് എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും കഴിയും. 

ബ്ലോക്ക് ചെയിൻ ഫണ്ട്
സച്ചിൻ ബെൻസാലിന്റെ നേതൃത്വത്തിലുള്ള നവി മ്യൂച്വൽ ഫണ്ട് ബ്ലോക്ക്‌ചെയിൻ ഇൻഡക്‌സ് ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) തുടങ്ങും. അതിന്റെ മുന്നോടിയായി ഓഫർ ഡോക്യുമെന്റ് സെബിക്ക് കൈമാറി. 

അതിനിടെ ഇൻവെസ്‌കോ മ്യൂച്വൽ ഫണ്ടിന്റെ ഗ്ലോബൽ ബ്ലോക്ക്‌ചെയിൻ ഇടിഎഫ് തൽക്കാലം തുടങ്ങേണ്ടെന്ന് തീരുമാനിച്ചു. രാജ്യത്ത് ക്രിപ്‌റ്റോകറൻസി നിയന്ത്രണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണിതന്നെ് കമ്പനി വ്യക്തമാക്കി. ഇൻവെസ്‌കോ കോയിൻഷെയർ ഗ്ലോബൽ ബ്ലോക്ക്‌ചെയിൻ ഇടിഎഫ് -എന്നായിരുന്നു ഫണ്ടിന്റെ പേര്. 

MFs rush to launch silver ETF.