മാതൃഭൂമി ഡോട്ട്കോം മാക്സ് എഡ് വെബിനാർ പരമ്പരയിലെ മൂന്നാം ഭാഗം ഞായറാഴ്ച നടക്കും. ജൂലായ് 19ന് വൈകീട്ട് ആറ് മണിക്ക് സൂം ആപ്പ് വഴിയാണ് വെബിനാർ നടക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്.

പരസ്യ വിപണി നേരിടുന്ന വെല്ലുവിളികൾ എന്നാണ് വെബിനാറിന്റെ വിഷയം. കോവിഡ് ലോക്ഡൗൺ ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾ മാർക്കറ്റിങ് തന്ത്രങ്ങളും പരസ്യമാർഗങ്ങളും ആവിഷ്കരിക്കുന്നതിന്റെ പ്രാധാന്യമാവും വെബിനാർ ചർച്ച ചെയ്യുക.

പ്രശസ്ത ചലച്ചിത്ര, പരസ്യ സംവിധായകൻ ദീപു അന്തിക്കാട് ചര്‍ച്ചക്ക് നേതൃത്വം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://www.maxed.in സന്ദര്‍ശിക്കുക.

Content highlights : Mathrubhumi MaxEd Webinar in advertising