പുതുവര്‍ഷത്തില്‍ വിലക്കുറവുമേളയുമായി ലുലു 'ഫ്‌ളാറ്റ് 50 സെയില്‍' വീണ്ടും. നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകള്‍ ജനുവരി ആറിന് ആരംഭിച്ചു. ഒമ്പതുവരെയാണ് ഓഫര്‍ ലഭിക്കുക. 

ഗ്രോസറീസ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാവിഭാഗങ്ങളിലും ഓഫര്‍ ലഭിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളില്‍ 50 ശതമാനം വിലക്കുറവാണ് പരമാവധി ലഭിക്കുക. 100-ല്‍പരം പ്രമുഖ ബ്രാന്‍ഡുകളാണ് ഇത്തവണ വില്പനയില്‍ പങ്കെടുക്കുന്നത്.  

ലുലു ഓണ്‍ലൈന്‍ ഇന്ത്യ ആപ്പിലും വെബ്‌സൈറ്റിലും വിലക്കിഴിവ് ലഭിക്കും. കേരളത്തിലുടനീളം സൗജന്യ ഹോം ഡെലിവറി സംവിധാനവുമുണ്ട്.