ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാൻ റെയിൽവെ പദ്ധതി തയ്യാറാക്കുന്നു. കോവിഡ് വ്യാപനം കുറയുന്നമുറക്ക് തീവണ്ടികൾ ഓടിത്തുടങ്ങുമ്പോൾ വേഗംകൂട്ടാനാണ് പദ്ധതി. 

നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവരെയാണ്. ഇത് 110 കിലോമീറ്ററായാണ് വർധിപ്പിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ അധികൃതർ അറിയിച്ചു. 

ഡൽഹി ഡിവിഷനിൽ ഉടനെ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.