മുംബൈ: നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. 

നിശ്ചിത വിഹിതം ഓഹരികൾ പോളിസി ഉടമുകൾക്കും നീക്കിവെയ്ക്കും. ഓഹരികൾ സ്വന്തമാക്കാൻ പാൻ പോളിസി ഉടമകൾ പാൻവിരവങ്ങൾ നൽകേണ്ടതുണ്ട്. 

ഓൺലൈനായി പാൻ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

1. www.licindia.in എന്ന വെബ്‌സൈറ്റിലോ  https://licindia.in/Home/Online-PAN-Registration ലിങ്കിലോ ക്ലിക്ക് ചെയ്യുക. 

2. പോളിസി നമ്പർ, പാൻ, ജനനതിയതി, ഇ-മെയിൽ ഐഡി എന്നിവ എടുത്തുവെയ്ക്കുക.

3. മുകളിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.

4. നിലവിൽ പാൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും.  https://linkpan.licindia.in/UIDSeedingWebApp/getPolicyPANStatus ക്ലിക്ക് ചെയ്യുക. 

എൽഐസി ഏജന്റിനെ സമീപിച്ച് വിവരങ്ങൾ കൈമാറിയും പാൻ അപ്‌ഡേറ്റ് ചെയ്യനാകും. 

1956ലെ എൽഐസി ആക്ട് പ്രകാരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ സ്ഥാപിച്ചത്. നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തനം. ഇന്ത്യക്കുപുറത്ത് യു.കെ, ഫിജി, മൗറീഷ്യസ് എന്നിവിടങ്ങളിൽ മൂന്ന് ശാഖകളുണ്ട്. ബഹറിൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്തസംരഭങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എൽഐസി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എൽഐസി കാർഡ് സർവീസ് ലിമിറ്റഡ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.