40 ലക്ഷത്തോളം ഇപിഎഫ് വരിക്കാരുടെ അക്കൗണ്ടിൽ ഇതുവരെ 2019-20 സാമ്പത്തികവർഷത്തെ പലിശ വരവുവെച്ചിട്ടില്ല.
ജീവനക്കാരുടെ കെവൈസിയിലെ പൊരുത്തക്കേടാണ് ഇതിനുകാരണമായി ഇപിഎഫ്ഒ അധികൃതർ പറയുന്നത്. ഫീൽഡ് ഓഫീസുകൾവഴി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ഇപിഎഫ്ഒ അധികൃതർ വ്യക്തമാക്കി.
കോവിഡ് വ്യാപനംമൂലം ഓഹരി വിപണി കനത്ത തിരിച്ചടിനേരിട്ടതിനാൽ വരിക്കാർക്ക് പലിശ നൽകുന്നത് ഡിസംബറിലേയ്ക്ക് നീട്ടിയിരുന്നു. പിന്നീട് വിപണിമികച്ചനേട്ടത്തിലായതിനെതുടർന്ന് ഓഹരി നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിച്ച് നേരത്തെ നിശ്ചയിച്ച 8.5ശതമാനംപലിശതന്നെ നൽകാനും ഇപിഎഫ്ഒ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ പലിശ ഏറെവൈകി ഡിസംബർ അവസാന ആഴ്ചയോടെയാണ് വരിക്കാരുടെ അക്കൗണ്ടിൽ വരവുവെയ്ക്കാൻ തുടങ്ങിയത്. മൊത്തംവരിക്കാരിൽ എട്ടുമുതൽ പത്തുശതമാനംവരെ അംഗങ്ങൾക്കാണ് ഇതുവരെ പലിശ വരവുവെയ്ക്കാത്തത്. നിവിൽ ഇപിഎഫ്ഒയിൽ സജീവവരിക്കാരായി അഞ്ചുകോടിയോളംപേരാണുള്ളത്.
KYC holds up EPF interest for 4 mn