തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിനായുള്ള 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയുടെ ഭാഗമായി കെ.ടി.ഡി.സി.യുടെ റിസോര്‍ട്ടുകളിലും വാഹനങ്ങളിലും കര്‍ശനമായ പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. 

എല്ലാ ഹോട്ടലുകളുടെ ലോബിയിലും റെസ്‌റ്റോറന്റുകളുടെ കവാടത്തിലും എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സാനിറ്റൈസര്‍ നല്‍കുന്നതും ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ റെസ്‌റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ കസേരകള്‍ ഒന്നര മീറ്ററില്‍ കൂടുതല്‍ അകലം വരുന്ന രീതിയില്‍ പുനര്‍ക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഒരുമിച്ചു കൂടി ഭക്ഷണം എടുക്കുന്ന ബുഫെ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തലാക്കി. 

കെ.ടി.ഡി.സി.യുടെ വാഹനങ്ങളില്‍ എല്ലാം തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവറും സഞ്ചാരിയും സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷമേ വാഹനത്തില്‍ കയറാന്‍ പാടുള്ളൂ. എല്ലാ ഓഫീസുകളുടേയും റിസപ്ഷനില്‍ സാനിറ്റൈസര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഓഫീസുകളിലും റിസോര്‍ട്ടുകളിലും വാഹനങ്ങളിലും ഉപയോഗത്തിനായി ആവശ്യത്തിനായി ആവശ്യത്തിന് മാസ്‌ക് നല്‍കിയിട്ടുണ്ട്. 

 

Content Highlights: KTDC carried out special protocol for brake the chain program