മേരിക്കന്‍ നിക്ഷേപ സ്ഥാപനമായ കെകെആര്‍ ആന്‍ഡ് കമ്പനി റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

കെകെആറിന് റീട്ടെയില്‍ ബിസിനസില്‍ 1.28ശതമാനം ഉടമസ്ഥതാവകാശമാണ്‌ ലഭിക്കുക. രണ്ടാമത്തെ സ്ഥാപനമാണ് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തുന്നത്. ഈമസം തുടക്കത്തില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സില്‍വര്‍ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. 

വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച്  ഇ-കൊമേഴ്‌സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടുമായും മത്സരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ശൃംഖല, മൊത്തവ്യാപാര്യം, ഫാഷന്‍ സ്റ്റോറുകള്‍, ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോറായ ജിയോമാര്‍ട്ട് എന്നിവ റിലയന്‍സ് റീട്ടെയിലിനുകീഴിലാണ്. ഈയിടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസും കമ്പനി ഏറ്റെടുത്തിരുന്നു. 

KKR to invest Rs 5,550 crore in Reliance Retail