കേരളത്തിന്റെ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജന്റെ ഏറ്റവും പുതിയ സ്റ്റോര്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ മെട്രോ പില്ലര്‍ 373 ന് സമീപം ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം.പി. ഹൈബി ഈഡന്‍, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഇടപ്പളളി സ്റ്റോറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റ്റെഫ്രിജറേറ്ററുകള്‍, വാഷിങ്ങ് മെഷീനുകള്‍, എ.സികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകര്‍ഷകമായ ഓഫറുകളും ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും 25% വരെ ഡിസ്‌കൗണ്ട്, ലാപ്‌ടോപ്പുകള്‍ക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവില്‍ ആക്‌സസറികള്‍, 50% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വില ക്കുറവില്‍ റ്റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്മോള്‍ അപ്ലയന്‍സസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 

ഓണം പ്രമാണിച്ച് ഓക്‌സിജനില്‍ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബ്രാന്റുകള്‍ നല്‍കുന്ന 2 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.