ഇലക്ട്രിക് വെഹിക്കിള്‍, ലിഥിയം അയോണ്‍ ബാറ്ററി എന്നിവയുടെ നിര്‍മാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി.
ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികള്‍ക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സര്‍ക്കാര്‍ അംഗീകാരംനല്‍കിയത്. ഇതിലൂടെ 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
തമിഴ്‌നാട്ടില്‍ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പദ്ധതിക്ക് പിന്നാലെയാണ് കര്‍ണാടകയും ഇവി നിര്‍മാണ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാനാണ് തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ലക്ഷ്യമിടുന്നത്. 10,000 പേര്‍ക്കാണ് അതുവഴി തൊഴില്‍ ലഭിക്കുക.
Karnataka approves EV manufacturing projects of nearly ₹22,419 cr