ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സിന്റെ ബെംഗളൂരിലുള്ള രണ്ടാമത്തെ ഷോറൂമിനെ വരവേല്‍ക്കാന്‍ ഉദ്യാന നഗരം ഒരുങ്ങിക്കഴിഞ്ഞു. കൊമേഷ്യല്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം ഒക്ടോബര്‍ 21ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍  ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളിലായ് വ്യാപിച്ചു കിടക്കുന്ന ഈ ഫാഷന്‍ സമുച്ചയം ബെംഗളൂരിന് സമ്മാനിക്കുവാന്‍ ഒരുങ്ങുന്നത് ഫാഷന്റെ പുതിയ ഭാവങ്ങളും രൂപങ്ങളുമാണ്. 

മാറിവരുന്ന ട്രെന്റുകള്‍ക്കനുസരിച്ച് കളക്ഷനുകള്‍ രൂപകല്‍പന ചെയ്യുകയും അവ മറ്റാര്‍ക്കും നല്‍കാനാകാത്ത കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കുക വഴി കല്യാണ്‍ സില്‍ക്‌സ് ബെംഗളൂരിലെ ഉപഭോക്താക്കളുടെ ഹൃദയത്തില്‍ ഇതിനകം തന്നെ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഫാഷന്റെ ലോകത്തെ ഈ പ്രയാണത്തിലെ അടുത്ത ചുവടായാണ് കല്യാണ്‍ സില്‍ക്‌സിന്റെ രണ്ടാമത്തെ ഷോറൂമിന് യവനിക ഉയരുന്നത്. എക്‌സ്‌ക്ലൂസീവ് ഡിസൈനുകളില്‍ രൂപകല്‍പന ചെയ്ത കളക്ഷനുകളാണ് ഈ പുതിയ ഷോറൂമിലെ ഓരോ  സെക്ഷനിലും ഉപഭോക്താക്കള്‍ക്കായ് കാത്തിരിക്കുന്നത്. 

സ്വന്തം നെയ്ത്ത് ശാലകളില്‍ രൂപകല്‍പന ചെയ്ത ബ്രൈഡല്‍ വെയര്‍ ശ്രേണികള്‍, ഡെയ്‌ലി വെയര്‍ സാരീസ്, ലാച്ചാസ്, ലെഹന്‍ഗാസ്, കുര്‍ത്തീസ്, സല്‍വാര്‍ സ്യൂട്ട്‌സ്, ചുരിദാര്‍ എന്നിവയാല്‍ സമൃദ്ധമായ ലേഡീസ് വെയര്‍ സെക്ഷന്‍, ബ്രാന്‍ഡഡ് ഫോര്‍മല്‍ വെയര്‍, കാഷ്വല്‍ വെയര്‍, എത്തനിക് വെയര്‍, എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ അണിനിരക്കുന്ന മെന്‍സ് വെയര്‍  സെക്ഷന്‍, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊപ്പം ഇന്‍ഹൗസ് ബ്രാന്‍ഡുകളും അടങ്ങുന്ന സവിശേഷ ശ്രേണികളാല്‍ സമ്പന്നമായ കിഡ്‌സ് വെയര്‍ സെക്ഷന്‍ എന്നിങ്ങനെ പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കായ് ഒരുപാട് വിസ്മയങ്ങളുണ്ട് കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂമില്‍.

'ഫാഷന്റെ രംഗത്ത് സവിശേഷമായ കാഴ്ചപ്പാടുകളുള്ള ഒരു ഉപഭോക്തൃ സമൂഹമാണ് ബെംഗളൂരിലുള്ളതെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ബെംഗളൂരു ഷോറൂമിനായി പ്രത്യേകം ഡിസൈനര്‍മാരെയും ഫാഷന്‍ എക്‌സ്പര്‍ട്ടുകളെയും ഞങ്ങള്‍ നിയമിച്ചിട്ടുള്ളത്. ഞങ്ങളുടെ മികവില്‍ ഉറച്ച വിശ്വാസമുള്ള ഉപഭോക്താക്കളുടെ ഒരു വലിയ കൂട്ടായ്മ ബെംഗളൂരിലുണ്ട്. അവരുടെ പിന്‍തുണയാണ് ഈ നഗരത്തില്‍ രണ്ടാമത്തെ ഷോറൂം തുടങ്ങുവാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്. ഓരോ ദിവസവും ഓരോ ആഘോഷവേളയിലും അവരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി അവരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിയണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്,'- കല്യാണ്‍ സില്‍ക്‌സിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

കേരളത്തിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്ന 32 അന്താരാഷ്ട്ര ഷോറൂമുകളാണ് കല്യാണ്‍ സില്‍ക്‌സിന്റെ വിപണന ശൃംഖലയിലുള്ളത് കേരളത്തില്‍ കൊച്ചി, തൃശ്ശൂര്‍, കുന്നംകുളം, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങല്‍, തിരുവല്ല, കോട്ടയം, തൊടുപുഴ, പാലക്കാട്, പെരിന്തല്‍മണ്ണ, കല്‍പറ്റ, കോഴിക്കോട്, വടകര, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് ഹബ്ബായി കല്യാണ്‍ സില്‍ക്‌സ് മാറിയിരിക്കുന്നു. കേരളത്തിന് പുറത്ത് ബാംഗ്ലൂരും ഈറോഡും സേലത്തും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണനരംഗത്ത് ദുബായ്, അബുദാബി, ഷാര്‍ജ, ഒമാന്‍ എന്നിവിടങ്ങളില്‍ ഞങ്ങളുടെ സാന്നിദ്ധ്യം ഞങ്ങള്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ റീട്ടെയിലിനുപരി ഹോള്‍സെയില്‍  മേഖലയിലും വിശ്വസ്തമായ ഒരു പേരായി കല്യാണ്‍ സില്‍ക്‌സ് മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ  ഹോള്‍സെയില്‍ ടെക്‌സ്‌റ്റൈയില്‍  ഷോറൂം പ്രവര്‍ത്തിക്കുന്നത് കല്യാണ്‍ സില്‍ക്‌സിന്റെ കീഴിലാണ്.

'ഞങ്ങളുടെ ശൃംഖല എത്ര വളര്‍ന്നാലും ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ ഒരിക്കലും മാറുന്നില്ല. ഏറ്റവും കുറഞ്ഞ വിലയില്‍ 100 ശതമാനം ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും കൂടുതല്‍ വസ്ത്രവിസ്മയങ്ങളും നല്‍കുവാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ വാങ്ങുന്ന ഓരോ ഉല്‍പ്പന്നത്തിലും ഓരോ ദിവസവും ഈ കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ഞങ്ങക്ക് ഉറപ്പാണ്,'-എന്ന് ടി.എസ്. പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.