തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിൽ മൂസ ഹസൻ മുഹമ്മദ്‌ അൽബ്ളൂഷി ഉദ്‌ഘാടനം ചെയ്തു. സാൽപ ആൻഡ്‌ മേനോൻ മാനേജിങ്‌ ഡയറക്ടർ ഉണ്ണിമേനോൻ ഭദ്രദീപം തെളിയിച്ചു.

അരീക്ക ജനറൽ ട്രേഡിങ്‌ എൽ.എൽ.സി. ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യവില്പന നടത്തി. ജോയ്‌ ആലുക്കാസ്‌ എക്സ്‌ചേഞ്ച്‌ മാനേജിങ്‌ ഡയറക്ടർ ആന്റണി, ഫ്ലോറ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ മാനേജിങ്‌ ഡയറക്ടർ ഹസൻ, കല്യാൺ സിൽക്സ്‌ യു.എ.ഇ. റീജണൽ മാനേജർ ധനിൽ കല്ലാട്ട്‌ എന്നിവർ സന്നിഹിതരായി.

ഗൾഫ്‌ മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ്‌ ഖിസൈസിൽ ഉദ്‌ഘാടനം ചെയ്തത്‌. കരാമ, മീനാബസാർ, ഷാർജ, അബുദാബി, മസ്‌കറ്റ്‌ എന്നിവിടങ്ങളിലാണ്‌ കല്യാൺ സിൽക്സിന്റെ മറ്റ്‌ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്‌.